ടയർ കത്തിച്ചതിന് യുവാവിന് മർദനം: രണ്ടുപേർ അറസ്റ്റിൽ
text_fieldsശ്രീരാജ്, സന്ദീപ്
കുണ്ടറ: അലങ്കാരത്തിനായി കെട്ടിത്തൂക്കിയിരുന്ന ടയർ കത്തിച്ചു എന്നാരോപിച്ച് യുവാവിനെ സംഘംചേർന്ന് മർദിച്ച കേസിൽ രണ്ടുപേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പുഴ എല്ലുകോഴി കോളനി സ്വദേശികളായ സന്ദീപ് (23), ശ്രീരാജ് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
17ന് വൈകീട്ട് 7.30ന് എല്ലുകുഴി കോളനിക്ക് സമീപമായിരുന്നു ആക്രമണം. മരത്തിൽ കെട്ടിത്തൂക്കിയിട്ട ടയർ കത്തിച്ചുവെന്നാരോപിച്ച് എല്ലുകുഴി ജാസ്മിൻ മൻസിൽ അരുൺ ബാബുവിനെ (30) സന്ദീപിന്റെ നേതൃത്വത്തിൽ മൂന്ന് വനിതകൾ ഉൾപ്പെടുന്ന ഏഴംഗസംഘം മർദിക്കുകയായിരുന്നു.
കഴുത്തിനും തലക്കും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബാബു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ എല്ലുകുഴി കോളനി നിവാസികളായ സിബിൻ, ശ്രീജു, അമ്പിളി, മഞ്ജു, സീന എന്നിവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
കുണ്ടറ എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ ശ്യാമ, അംബരീഷ്, ബിൻസ് രാജ്, എസ്.സി.പി.ഒമാരായ രാജേഷ്, സജിത്, ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മറ്റ് കേസുകളിൽ. പ്രതികളാണെന്ന് പൊലീസ് പറഞ്ഞു