Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2025 5:14 AM GMT Updated On
date_range 29 Sep 2025 5:14 AM GMTമർദനമേറ്റ മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ
text_fieldscamera_alt
മരിച്ച വില്ല്യംസ്, പ്രതി അനസ്
Listen to this Article
സുൽത്താൻ ബത്തേരി: പഴേരി മംഗലത്ത് വില്യംസ്(53) മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പഴേരി സ്വ ദേശി പോണിയേരി അനസി(38)നെ സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റുചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് പഴേരിയിൽ വെച്ച് വില്യംസും അനസും തമ്മിൽ വാക്കു തർക്കവും പിന്നീട് വില്യംസിന് മർദ്ദനമേൽക്കുകയും ചെയ്തത്.
മർദനത്തിൽ വില്യംസിന്റെ വയറ്റിലടക്കം ഗുരുതരമായ പരിക്കേറ്റിരുന്നു. അനസ് മർദിച്ചതായി ആശുപത്രിയിൽ കൊണ്ടും പോകും വഴി വില്യംസ് കുടുംബാംഗങ്ങളോട് പറഞ്ഞതായി പൊലീസ് അറിയിച്ചു. ബത്തേരി താലൂക്ക് ആശുപത്രിയിൽ വില്യംസ് ചികിത്സ തേടിയെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു.
Next Story


