Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാലനെ ബലാത്സംഗം ചെയ്ത...

ബാലനെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
ബാലനെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ
cancel
camera_alt

റെജി

Listen to this Article

കടയ്ക്കൽ: ഒമ്പതുവയസുകാരനെ ബസിൽവെച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതി പിടിയിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി റെജിയാണ് (50) പോക്സോ കേസിൽ പിടിയിലായത്.

കഴിഞ്ഞദിവസം കൊല്ലത്ത് വിവാഹത്തിന് പോയി മടങ്ങുന്നതിനിടെ ടൂറിസ്റ്റ് ബസിലെ ക്ലീനറായ പ്രതി കുട്ടിയെ ബസിന്റെ പിൻസീറ്റിലേക്ക് വിളിച്ചുകൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

കുട്ടി മാതാവിനോട് വിവരം പറയുകയും മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ പോക്സോ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. ബസിൽനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
TAGS:Local News Rape Case Arrest 
News Summary - Accused arrested in rape case
Next Story