22 കേസിൽ പ്രതിയായ ആൾ അറസ്റ്റിൽ
text_fieldsഅജയ്കുമാർ ഷെട്ടി
നീലേശ്വരം: നീലേശ്വരത്ത് പൊലീസിനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കൊലപാതകം ഉൾപ്പെടെ 22ഓളം കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ നീലേശ്വരം എസ്.എച്ച്.ഒ നിബിന്‍ ജോയി അറസ്റ്റ് ചെയ്തു.
കാസര്‍കോട് കുഡ്ലു പാറക്കട്ട ആര്‍.ഡി നഗറിലെ ശിവാനന്ദ ഷെട്ടിയുടെ മകന്‍ അജയ്കുമാര്‍ ഷെട്ടിയെന്ന തേജുവിനെയാണ് (29) അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 10ന് ദേശീയപാത നീലേശ്വരം കരുവാച്ചേരി പി.ഡബ്ല്യൂ.ഡി ഓഫിസിന് മുന്നിലെ റോഡില്‍ തേജു അക്രമാസക്തനായി ജനങ്ങളെ ഭീഷണപ്പെടുത്തുന്നതായി അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.
തുടർന്ന് പ്രതിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുധീറിനെ അടിക്കുകയും പരിക്കേല്‍പിക്കുകയും യൂനിഫോം വലിച്ചുകീറുകയും ചെയ്തത്.
പൊലീസുകാരനെ ആക്രമിക്കുകയും യൂനിഫോം വലിച്ചുകീറുകയും ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കാസര്‍കോട്ട് സ്റ്റേഷൻപരിധിയിൽ കൊലപാതകശ്രമം, അടിപിടി, വര്‍ഗീയകലാപം തുടങ്ങി 22ഓളം കേസില്‍ പ്രതിയായ തേജുവിനെ പൊലീസ് ഗുണ്ടാലിസ്റ്റിൽപെടുത്തിയിരുന്നു. പ്രതിയെ വൈദ്യപരിശോധനക്കുശേഷം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


