Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബലാത്സംഗ കേസിലെ പ്രതി...

ബലാത്സംഗ കേസിലെ പ്രതി പിടിയില്‍

text_fields
bookmark_border
ബലാത്സംഗ കേസിലെ പ്രതി പിടിയില്‍
cancel
camera_alt

അ​ഭി​ന​വ്

കുന്ദമംഗലം : ബലാത്സംഗ കേസിലെ പ്രതിയെ പിടികൂടി. കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത ചൂലൂര്‍ സ്വദേശി വടക്കേതൊടികയില്‍ വീട്ടില്‍ അഭിനവ് (19) നെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. കെ.എം.സി.ടി കോളജിൽ ഹാർഡ് വേയർ എൻജിനീയറിങ് പഠിക്കുന്ന പ്രതി അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി കോഴിക്കോട് സരോവരം പാർക്കിന് അടുത്തുള്ള അപ്പാർട്ട്മെന്റിൽ വെച്ചും പെരിങ്ങൊളത്തുളള സുഹൃത്തിന്റെ വീട്ടിൽ വെച്ചും ബലാൽസംഗം ചെയ്തു. തുടർന്ന് അതിജീവിത ഗർഭിണിയാവുകയും അതിജീവിതയുടെ വീട്ടുകാർ പ്രതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ പ്രതിയും വീട്ടുകാരും വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവെ പ്രതിയെ ചൂലൂരില്‍ നിന്ന് കുന്ദമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബാലു കെ. അജിത്ത്, എസ്.സി.‌പി.‌ഒമാരായ മനോജ്, ഗോകുല്‍ പ്രകാശ്, സി.‌പി.‌ഒ നിഷ എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article
TAGS:sexual harrassment Kozhikode kozhikode local news 
News Summary - Accused in rape case arrested
Next Story