മോഷണക്കേസ് പ്രതി പിടിയിൽ
text_fieldsഅഭിലാഷ്
കണ്ണനല്ലൂർ: നിരവധി മോഷണക്കേസിലെ പ്രതി മിയ്യണ്ണൂർ ശാസ്താംപൊയ്ക ഇടയിലെഴികത്ത് പുത്തൻ വീട്ടിൽ പാച്ചാളം എന്ന അഭിലാഷ് (32) പിടിയിലായി. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ അക്കാദമിയിലെ ഗോഡൗണിൽനിന്ന് നവംബർ 25ന് 4.5 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രിക് പ്ലമ്പിങ് സാധനങ്ങളും ചെമ്പ് കമ്പിയും മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്.
ചാത്തന്നൂർ എ.സി.പി. ഗോപകുമാറിന്റെ നിർദേശത്തിൽ കണ്ണനല്ലൂർ ഐ.എസ്.എച്ച്. ഒ രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിബി, ഹരി സോമൻ, രാജേന്ദ്രൻ പിള്ള സി.പി.ഒ മാരായ നുജുമുദ്ദീൻ, സുദി, പ്രമോദ്, ഷാനവാസ് തുടങ്ങിയവർ നടത്തിയ പരിശോധനയിൽ ലഭിച്ച പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊല്ലം ഈസ്റ്റ്, കൊട്ടിയം, ചാത്തന്നൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസിലും ഇയാൾ പ്രതിയാണ്.