മദ്യപാനത്തിനിടെ വാക്കേറ്റം: ഒരാൾക്ക് കുത്തേറ്റു; സുഹൃത്ത് പിടിയിൽ
text_fieldsസെന്തിൽ
പുലാപ്പറ്റ: മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിച്ചതിനെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. മണ്ടഴി സ്വദേശി പത്മരാജനാണ് (41) കുത്തേറ്റത്. കഴുത്തിനും വയറിലും കുത്തേറ്റ ഇയാൾ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുനനാഴ്ച വൈകുന്നേരമാണ് സംഭവം.
സംഭവത്തിൽ മണ്ടഴി സ്വദേശി സെന്തിലിനെ (44) കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നിരിച്ചിരുന്ന് മദ്യപിച്ചപ്പോഴുണ്ടായ തർക്കത്തെത്തുടർന്ന് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോങ്ങാട് എസ്.ഐമാരായ കെ. മണികണ്ഠൻ, എ.കെ. താഹിർ, എ.എസ്.ഐ കെ.പി. നാരായണൻ കുട്ടി, എസ്.സി.പി.ഒ ഒ.കെ സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ എം. രതീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.