പരശുവയ്ക്കല്‍ വില്ലേജ് ഓഫിസിൽ വീണ്ടും തീയിടൽ ശ്രമം
text_fieldsപരശുവയ്ക്കല്‍ വില്ലേജ് ഓഫിസിൽ പൊലീസ് പരിശോധന നടത്തുന്നു
പാറശ്ശാല: പാറശ്ശാല പഞ്ചായത്തിലെ പരശുവയ്ക്കല്‍ വില്ലേജ് ഓഫിസ് തീയിട്ടുനശിപ്പിക്കാന്‍ വീണ്ടും ശ്രമം. കഴിഞ്ഞദിവസം രാത്രി പേപ്പര്‍ കത്തിച്ച് എയര്‍ഹോളിലൂടെ ഇട്ടാണ് കത്തിക്കാന്‍ ശ്രമിച്ചത്. രണ്ടുമാസത്തിനിടെ നാലാം തവണയാണ് വില്ലേജ് ഓഫിസിനെ അഗ്നിക്കിരയാക്കുവാനുള്ള ശ്രമം നടന്നത്. കഴിഞ്ഞമാസം പെട്രോള്‍ ഒഴിച്ച് തീയിടാനുള്ള ശ്രമം നടന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച ബാത്ത് റൂമിനുള്ളില്‍ ഉണ്ടായിരുന്ന ഉപകരണങ്ങള്‍ എല്ലാം തീവെച്ച് നശിപ്പിച്ചിരുന്നു. 2020ല്‍ പുതിയ കെട്ടിടം നിര്‍മിച്ച് സ്മാര്‍ട്ട് വില്ലേജായി പ്രവര്‍ത്തിച്ചുവരുന്ന ഓഫിസാണിത്. സംഭവവുമായി ബന്ധപ്പെട്ട് പാറശ്ശാല പൊലീസ് അന്വേഷണം തുടങ്ങി.