ബാലികയെ തട്ടിക്കൊണ്ട് പോയി മർദിച്ച സംഭവം: യുവാവ് അറസ്റ്റിൽ
text_fieldsപ്രതി വിഷ്ണു
കുമളി: വണ്ടിപ്പെരിയാറിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.വണ്ടിപ്പെരിയാർ, മ്ലാമല പുത്തൻ മഠത്തിൽ വിഷ്ണു(30)വിനെയാണ് ഇൻസ്പെക്ടർ അമൃത് സിങ് നായകത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ശനിയാഴ്ചയാണ്കേസിനാസ്പദമായ സംഭവം .
പൊലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച പെൺകുട്ടിയെ വീടിന് സമീപത്ത് നിന്ന് മുഖംമൂടി ധരിച്ച ഒരാൾ പിടിച്ച് സമീപത്തെ കുറ്റിക്കാട്ടിൽ കൊണ്ട് പോയി.അവിടെ വച്ച് കുട്ടിയുടെ ഇരുകരണത്തും അടിക്കുകയും കവിളിൽ കടിയ്ക്കുകയും ചെയ്ത ശേഷം കുട്ടിയെ ഉപേക്ഷിച്ച് കടന്നു.രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കുറ്റിക്കാട്ടിൽ നിന്നും ബന്ധുക്കൾ കണ്ടെത്തിയത്.
പിന്നീട് വീട്ടുകാർ ചൈൽഡ് ലൈനിൽ അറിയിച്ചതനുസരിച്ച് ഇവർ കൗൺസലിങ് നടത്തിയപ്പോഴാണ് കുട്ടിക്കുണ്ടായ ഉപദ്രവങ്ങൾ അധികൃതർ അറിഞ്ഞത്. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതി വിഷ്ണുവിനെചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഇതിനു ശേഷം ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതിയെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും.


