Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപിതാവിന്‍റെ മരണത്തിന്...

പിതാവിന്‍റെ മരണത്തിന് കാരണം അമ്മയുടെ ‘ബ്ലാക്ക് മാജിക്കെ'ന്ന് ജ്യോത്സ്യൻ; അമ്മയെ കൊലപ്പെടുത്തി മകൾ

text_fields
bookmark_border
പിതാവിന്‍റെ മരണത്തിന് കാരണം അമ്മയുടെ ‘ബ്ലാക്ക് മാജിക്കെന്ന് ജ്യോത്സ്യൻ; അമ്മയെ കൊലപ്പെടുത്തി മകൾ
cancel

ബംഗളൂരു: ജ്യോത്സ്യന്‍റെ വാക്കുകൾ വിശ്വസിച്ച് ഉറങ്ങിക്കിടന്ന അമ്മയെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകൾ. കർണാടകയിലെ തുമകൂരു ജില്ലയിലാണ് സംഭവം. യുവതിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.

പോലീസ് പറയുന്നതനുസരിച്ച് സുചിത്ര (33) എന്ന യുവതി തന്റെ 55 വയസുളള അമ്മയായ പുഷ്പാവതിയെ ഉറക്കത്തിനിടെ തലയണകൊണ്ട് മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏകദേശം ഒന്നര വർഷം മുൻപ് സുചിത്രയുടെ പിതാവ് മരിച്ചിരുന്നു. പിതാവിന്റെ മരണത്തിന് കാരണം അമ്മ ‘ബ്ലാക്ക് മാജിക്’ നടത്തിയതാണെന്ന് ജ്യോതിഷി അവകാശപ്പെട്ടു. ജ്യോതിഷിയുടെ അവകാശവാദങ്ങൾ വിശ്വസിച്ച യുവതി അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം മരണം സ്വാഭാവികമാണെന്ന തോന്നൽ സൃഷ്ടിക്കാൻ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതായും പൊലീസ് പറഞ്ഞു. ശവസംസ്കാര ചടങ്ങുകൾ നേരത്തെ ആരംഭിച്ചതിൽ ഗ്രാമവാസികൾക്ക് സംശയം തോന്നി. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. സംസ്കാരം നടക്കുന്നതിന് മുമ്പ് പൊലീസ് സ്ഥലത്തെത്തുകയും സുചിത്രയെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ സുചിത്ര കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സുചിത്രയുടെ ഭർത്താവിന് ഈ പദ്ധതിയെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Show Full Article
TAGS:Astrologer black magic daughter killed mother Bangaluru News 
News Summary - Astrologer blames mother's 'black magic' for father's death; Daughter kills mother
Next Story