അഭിഭാഷകയേയും അമ്മയേയും വാഹനം ഇടിച്ചു കൊല്ലാൻ ശ്രമം
text_fieldsപ്രതീകാത്മക ചിത്രം
ആലത്തൂർ: സ്കൂട്ടറിൽ പോകുകയായിരുന്ന ആലത്തൂർ ബാറിലെ അഭിഭാഷകയേയും അമ്മയേയും വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ആലത്തൂർ പൊലീസ് രണ്ടുപേർക്കെതിരെ കേസെടുത്തു. ചിറ്റിലഞ്ചേരി കടമ്പിടി പാലകളത്തിൽ വീട്ടിൽ കാസിമിന്റെ ഭാര്യ സാറ (48), മകൾ അഡ്വ. സിസ കാസിം (27) എന്നിവരെ മുൻ വൈരാഗ്യം വെച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി.
വ്യാഴാഴ്ച വൈകീട്ട് ഏഴിന് ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സാറയേയും സീസയേയും ഓട്ടോ കാറിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തിയെന്നാണ് പരാതി. പരിക്കേറ്റ ഇരുവരേയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓട്ടോ കാറിൽ സഞ്ചരിച്ചിരുന്ന ഗംഗാധരൻ, റഷീദ് എന്നിവരുടെ പേരിലാണ് ആലത്തൂർ പോലീസ് കേസെടുത്തത്.