Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅശ്ലീല വീഡിയോ...

അശ്ലീല വീഡിയോ വിദ്യാർത്ഥികളെ കാണിച്ചശേഷം ബ്ലൂടൂത്ത് സ്പീക്കർ വഴി ഉച്ചത്തിൽ കേൾപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
K.P. Ibrahim
cancel
camera_alt

കെ.പി. ഇബ്രാഹിം

പാനൂർ: കണ്ണൂർ മൊകേരിയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികൾക്ക് ഓട്ടോറിക്ഷക്കുള്ളിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മൊകേരി മുത്താറിപീടിക കല്ലുള്ള പറമ്പത്ത് കെ.പി. ഇബ്രാഹിം (64) ആണ് പാനൂർ പൊലീസിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങാൻ ഓട്ടോറിക്ഷയിൽ കയറിയ മൂന്ന് വിദ്യാർഥികൾക്ക് നേരെയാണ് ഡ്രൈവർ അതിക്രമം കാട്ടിയത്. യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ എടുത്തുകാണിച്ച ഇയാൾ, ബ്ലൂടൂത്ത് സ്പീക്കർ വഴി ഇതിന്റെ ശബ്ദം ഓട്ടോറിക്ഷയിൽ ഉച്ചത്തിൽ കേൾപ്പിക്കുകയും ചെയ്തു.

ഡ്രൈവറുടെ ക്രൂരമായ ശല്യം സഹിക്കവയ്യാതെ വിദ്യാർഥിനികൾ പാതിവഴിയിൽ ഓട്ടോയിൽ നിന്നും ഇറങ്ങി. ഉടൻ തന്നെ സമീപത്തെ ഒരു വ്യാപാരിയെ കണ്ട് കുട്ടികൾ തങ്ങൾക്ക് ഉണ്ടായ ദുരനുഭവം വിവരിച്ചു. വ്യാപാരി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാനൂർ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംഭവസ്ഥലത്തുനിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ പൊലീസ് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. തുടർന്ന് സബ് ഇൻസ്പെക്ടർ മുഹമ്മദ് സജീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച രാത്രിയോടെ പൊന്ന്യം പാലം ഭാഗത്തുവെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.

പ്രിൻസിപ്പൽ എസ്.ഐ മുഹമ്മദ് ഷജീർ, എസ്.ഐ രജിലേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷംസീർ, സിവിൽ പൊലീസ് ഓഫീസർ ഷൈൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:POCSO Case auto driver obscene videos Students 
News Summary - Panoor Police Arrest Auto Driver for Showing Pornographic Videos to School Students
Next Story