Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2022 4:44 AM GMT Updated On
date_range 2022-11-12T10:14:59+05:30ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി കവര്‍ച്ച; ഒരാള്‍ പിടിയില്‍
text_fieldscamera_alt
ഷഫീക്ക്
കൊച്ചി: ഓട്ടോ ഡ്രൈവറെ തടഞ്ഞു നിര്‍ത്തി വടിവാളുകാണിച്ച് കവര്‍ച്ച നടത്തിയ കേസിലെ മൂന്ന് പ്രതികളില്‍ ഒരാളെ കടവന്ത്ര പൊലീസ് പിടികൂടി. കടവന്ത്ര ഉദയ കോളനിയിലെ ഷഫീക്കാണ് (25) പിടിയിലായത്. 10ന് രാത്രിയാണ് സംഭവം. പേഴ്സും 15,000 രൂപ വിലയുള്ള മൊബൈല്‍ ഫോണുമാണ് കവർന്നത്.
മറ്റ് രണ്ടു പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു. ഷഫീക്കിന് കൊച്ചി സിറ്റി പരിധിയിലെ സ്റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകളുണ്ട്. കാപ്പ നിയമ പ്രകാരം ശിക്ഷയിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story