Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതൃശൂരിൽ...

തൃശൂരിൽ എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

text_fields
bookmark_border
MDMA
cancel

തൃശൂർ: തൃശൂർ ചേർപ്പിൽ എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. കുട്ടനെല്ലൂർ ആലുക്കൽ വീട്ടിൽ ശ്രീജിത്തിനെയാണ് (38) തൃശൂർ റൂറൽ ജില്ലാ പൊലീസ് സംഘം പിടികൂടിയത്. കുട്ടികൾക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച ലഹരിയാണ് ഇയാളുടെ പക്കൽ നിന്ന് പിടികൂടിയത്. തൃശൂർ റൗണ്ടിലാണ് ഇയാൾ ഓട്ടോ ഓടിക്കുന്നത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ശ്രീജിത്തിനെ ജില്ലാ കോടതിയിൽ ഹാജരാക്കി. മുമ്പും നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളയാളാണ് ശ്രീജിത്ത്.

Show Full Article
TAGS:Auto-rickshaw driver arrested MDMA Thrissur Crime 
News Summary - Auto-rickshaw driver arrested with MDMA in Thrissur
Next Story