രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ
text_fieldsസുജാൻ അലി
ആലുവ: രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി. കുട്ടമശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശിയായ സുജാൻ അലിയാണ് (27) അറസ്റ്റിലായത്.
ആലുവ ചൊവ്വര പുറയാർ ഭാഗത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് പ്രതി പിടിയിലായത്. 10 വർഷമായി കേരളത്തിൽ വന്ന ഇയാൾ കെട്ടിട നിർമാണ തൊഴിലാളിയാണ്. വർഷത്തിൽ മൂന്നുപ്രാവശ്യം നാട്ടിൽ പോകുന്ന ഇയാൾ നാട്ടിൽ കിലോക്ക് 4000 രൂപക്ക് ലഭിക്കുന്ന കഞ്ചാവ് കുട്ടമശ്ശേരിയിൽ എത്തിച്ച് 500 രൂപയുടെയും 1000 രൂപയുടെയും ചെറുപൊതികളാക്കി വിൽപന നടത്തിയിരുന്നു. സമീപത്തെ കോളജ്, സ്കൂൾ വിദ്യാർഥികളാണ് കൂടുതലായും ഉപഭോക്താക്കൾ. ഏറെ നാളായി സുജാൻ അലി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.


