ബസ് ഡ്രൈവർക്ക് വെട്ടേറ്റു
text_fieldsവെട്ടേറ്റ രാജേഷ്
കടയ്ക്കൽ: കടയ്ക്കലിൽ ബസ് ഡ്രൈവർക്ക് വെട്ടേറ്റു. കടയ്ക്കൽ ആൽത്തറമൂട് സ്വദേശി രാജേഷിനാണ് (34) വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പള്ളിക്കൽ മടവൂർ സ്വദേശികളാണ് കടയ്ക്കൽ ബസ് സ്റ്റാൻഡിന് സമീപം സംസം ബേക്കറിക്ക് മുമ്പിൽവെച്ച് രാജേഷിനെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവർ തമ്മിലെ പ്രശ്നം കഴിഞ്ഞദിവസം കടക്കൽ പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പാക്കിയിരുന്നു.
കൈക്കും തലക്കും പരിക്കേറ്റ രാജേഷിനെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.