Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇതരസംസ്ഥാന...

ഇതരസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽനിന്ന് കഞ്ചാവുശേഖരം പിടികൂടി

text_fields
bookmark_border
ഇതരസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽനിന്ന് കഞ്ചാവുശേഖരം പിടികൂടി
cancel

താനൂർ: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് വൻ കഞ്ചാവുശേഖരം പിടികൂടി. താനൂർ തെയ്യാലയിലെ വാടക ക്വാർട്ടേഴ്സിൽനിന്നാണ് ഒന്നര കിലോയിലധികം കഞ്ചാവുമായി രണ്ടുപേരെ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ തന്നെ കഞ്ചാവ് വിൽപന നടത്തുന്ന സംഘമാണിത്.

വെസ്റ്റ് ബംഗാൾ സ്വദേശികളായ എസ്.കെ. മാനീർ, സുജൻ ഖാൻ എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവരുടെ താമസസ്ഥലത്ത് പൊലീസ് പരിശോധന നടത്തിയത്. നാട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. ഒരുമാസം മുമ്പാണ് ഇരുവരും നാട്ടിൽനിന്ന് എത്തിയത്.

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കുമെന്ന് താനൂർ എസ്.എച്ച്.ഒ പറഞ്ഞു.തിരൂരങ്ങാടി എസ്.ഐ ഷിയാസ്, ഡാൻസാഫ് ടീം അംഗങ്ങളായ ബിജോയ്, അനീഷ്, പ്രവീൺ കുമാർ, താനൂർ വനിത എ.എസ്.ഐ നിഷ, സിവിൽ പൊലീസ് ഓഫിസർമാരായ രജിത്, ജാഫർ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

Show Full Article
TAGS:Ganja Seizure Case Arrest drug raid DANSAF police action Crime News 
News Summary - Cannabis stash seized from interstate workers' quarters
Next Story