Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എ പിടികൂടി...

എം.ഡി.എം.എ പിടികൂടി എന്നു പറഞ്ഞ് കാറുടമയുടെ പണം തട്ടി; പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
എം.ഡി.എം.എ പിടികൂടി എന്നു പറഞ്ഞ് കാറുടമയുടെ പണം തട്ടി; പ്രതികൾ അറസ്റ്റിൽ
cancel
camera_alt

അ​ബ്ദു​ൽ വാ​ഹി​ദ്, അ​ബ്ദു​ൽ ല​ത്തീ​ഫ്,  അ​സ്ഫൽ

വ​ണ്ടൂ​ർ: വാ​ട​ക​ക്കെ​ടു​ത്ത കാ​റി​ൽ​നി​ന്ന് പൊ​ലീ​സ് എം.​ഡി.​എം.​എ പി​ടി​കൂ​ടി എ​ന്നും കാ​ർ വി​ട്ടു കി​ട്ട​ണ​മെ​ങ്കി​ൽ 50,000 രൂ​പ വേ​ണം എ​ന്ന് പ​റ​ഞ്ഞ് കാ​റു​ട​മ​യു​ടെ പ​ക്ക​ൽ​നി​ന്നും പ​ണം ത​ട്ടി​യ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ക​റു​ത്തേ​നി ത​ട്ടാ​ൻ​കു​ന്ന് സ്വ​ദേ​ശി ആ​ലു​ങ്ങ​ൾ അ​ബ്ദു​ൽ വാ​ഹി​ദ് (26), തെ​ക്കും​പു​റം സ്വ​ദേ​ശി മ​രു​ത​ത്ത് അ​ബ്ദു​ൽ ല​ത്തീ​ഫ് (27), വ​ണ്ടൂ​ർ ക​രു​ണാ​ല​യ​പ​ടി സ്വ​ദേ​ശി പൂ​ലാ​ട​ൻ അ​സ് ഫ​ൽ (26) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ദീ​പ​കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ളി​കാ​വ് സ്വ​ദേ​ശി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ. ഒ​ക്ടോ​ബ​ർ 22ന് ​പ​രാ​തി​ക്കാ​ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ർ ല​ത്തീ​ഫ് വാ​ട​ക​ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ർ തി​രി​ച്ചു കൊ​ടു​ക്കേ​ണ്ട ഒ​ക്ടോ​ബ​ർ 24ന് ​വാ​ഹി​ദ് പ​രാ​തി​ക്കാ​ര​നെ ഫോ​ണി​ൽ വി​ളി​ച്ച് കാ​ർ അ​മ്പ​ല​പ്പ​ടി​യി​ൽ വെ​ച്ച് എം.​ഡി.​എം.​എ​യു​മാ​യി പൊ​ലീ​സ് പി​ടി​കൂ​ടി എ​ന്നും കാ​ർ വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ങ്കി​ൽ 50,000 രൂ​പ വേ​ണ​മെ​ന്നും പ​റ​ഞ്ഞു. 28,000 രൂ​പ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ട് എ​ന്നും ബാ​ക്കി വ​രു​ന്ന 22000 രൂ​പ പ​രാ​തി​ക്കാ​ര​നോ​ട് അ​യ​ച്ചു​കൊ​ടു​ക്കാ​നും പ​റ​യു​ക​യാ​യി​രു​ന്നു. തെ​ളി​വി​നാ​യി കാ​ർ വ​ണ്ടൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ൻ​വ​ശം റോ​ഡി​ൽ നി​ർ​ത്തി ഫോ​ട്ടോ​യെ​ടു​ത്ത് പ​രാ​തി​ക്കാ​ര​ന് അ​യ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു.

പ്ര​തി​ക​ളു​ടെ ത​ട്ടി​പ്പി​ൽ വി​ശ്വ​സി​ച്ച പ​രാ​തി​ക്കാ​ര​ൻ പ​ണം ഗൂ​ഗി​ൾ പേ ​വ​ഴി അ​യ​ച്ചു കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും നേ​രി​ട്ടു​വേ​ണ​മെ​ന്ന് വാ​ഹി​ദ് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ സു​ഹൃ​ത്ത് വ​ഴി പ​ണം എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. ശേ​ഷം പ്ര​തി​ക​ൾ പ​രാ​തി​ക്കാ​ര​ന് കാ​ർ തി​രി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു. പ​ണം പ്ര​തി​ക​ൾ പ​ങ്കി​ട്ടെ​ടു​ത്തു. പ്ര​തി​ക​ൾ ത​ന്ത്ര​പ​ര​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി ത​ക​ർ​ന്ന​ത് പ​രാ​തി​ക്കാ​ര​ൻ പ​രി​ച​യ​ത്തി​ലു​ള്ള പൊ​ലീ​സു​കാ​ര​നോ​ട് വി​വ​രം പ​റ​ഞ്ഞ​തോ​ടെ​യാ​ണ്.

തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി സാ​ജു കെ. ​അ​ബ്ര​ഹാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​ത്ക​രി​ച്ച് ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. 40 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സി​ൽ ല​ത്തീ​ഫ് അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. അ​സ് ഫ​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു കേ​സ്സു​ക​ളി​ലും അ​ടി​പി​ടി കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. എ​സ്.​ഐ​മാ​രാ​യ വാ​സു​ദേ​വ​ൻ ഊ​ട്ടു​പു​റ​ത്ത്, വി.​കെ. പ്ര​ദീ​പ്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ സു​നി​ൽ മ​മ്പാ​ട്, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ശി​ഫ് അ​ലി, ടി. ​നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ്, സി.​പി.​ഒ റി​യാ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:MDMA Fake Case Suspects arrested Kerala Police 
Next Story