Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right61കാരിയുടെ വീടിന്...

61കാരിയുടെ വീടിന് തീപിടിച്ച സംഭവത്തിൽ പൊലീസുകാരന്‍റെ ഭാര്യക്കെതിരെ കേസ്; പത്തനംതിട്ട കീഴ്വായ്പൂരിലാണ് സംഭവം

text_fields
bookmark_border
Latha pathanamthitta
cancel
camera_alt

പൊള്ളലേറ്റ ലത ആശുപത്രിയിൽ

Listen to this Article

പത്തനംതിട്ട: കീഴ്വായ്പൂരിൽ 61കാരിയുടെ വീടിന് തീപിടിക്കുകയും വീട്ടമ്മക്ക് പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ സമീപത്തെ ക്വട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്‍റെ ഭാര്യക്കെതിരെ കേസ്. ആശാപ്രവർത്തക ലതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയൽവാസിയായ സുമയ്യക്കെതിരെ കീഴ്വായ്പൂർ പൊലീസ് കേസെടുത്തത്.

വ്യാഴാഴ്ച വൈകിട്ടാണ് ലതയുടെ വീടിനാണ് തീപിടിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ സുമയ്യ കെട്ടിയിട്ട ശേഷം ഭീഷണിപ്പെടുത്തുകയും സ്വർണാഭരണം കവരുകയും തീയിടുകയും ചെയ്തെന്നാണ് ലതയുടെ മൊഴി.

ലതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ സുമയ്യയുടെ സ്വാന്നിധ്യം ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും പൊലീസ് പറയുന്നു. ലതയുടെ വീടും സുമയ്യ താമസിക്കുന്ന ക്വട്ടേഴ്സും പൊലീസ് സീൽ ചെയ്തു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തും.

ഇന്നലെ വൈകിട്ടാണ് സംഭവം. പൊലീസ് സ്റ്റേഷന് തൊട്ടുപിറകിലാണ് ലതയുടെ വീട്. സ്റ്റേഷൻ വളപ്പിലാണ് ക്വട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. ദേഹത്ത് പൊള്ളലേറ്റ നിലയിൽ വസ്ത്രങ്ങളില്ലാതെ ലത പൊലീസ് സ്റ്റേഷനിലേക്ക് ഓടി വരുകയായിരുന്നു. പൊലീസ് ആണ് ലതയെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ലതയുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്.

Show Full Article
TAGS:Fire case Kerala Police Pathanamthitta Latest News 
News Summary - Case against policeman's wife in 61-year-old woman's house fire incident in Keezhavaipur, Pathanamthitta
Next Story