Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2025 5:44 AM GMT Updated On
date_range 2025-05-17T11:14:26+05:30വിസ വാഗ്ദാനം ചെയ്ത് ഏഴേ മുക്കാൽ ലക്ഷം രൂപ തട്ടിയ യുവാവിനെതിരെ കേസ്
text_fieldsനീലേശ്വരം: മകന് ജപ്പാനിൽ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് ഏഴേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ ചിറപ്പുറം പട്ടേനയിലെ കെ.വി. ചിത്രയുടെ പരാതിയിൽ തട്ടാച്ചേരിയിലെ ശശികുമാറിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
മകന് ജപ്പാനിൽ ജോലിയുള്ള വിസ നൽകാമെന്നു പറഞ്ഞ് വിവിധ കാലയളവിൽ ഏഴേ മുക്കാൽ ലക്ഷം വാങ്ങുകയായിരുന്നു. പിന്നീട് മകനെ ജപ്പാനിൽ കൊണ്ടുപോയെങ്കിലും ജോലി കിട്ടാതെ തിരിച്ചുവരുകയായിരുന്നു. ഇതിനെതിരെയാണ് ചിത്ര ശശികുമാറിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസാണ് കേസെടുത്തത്
Next Story