കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsകൊച്ചി: നിരന്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വന്ന പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആറ്റിങ്ങൽ കിഴുവില്ലം ചിറക്കകത്ത് വീട്ടിൽ ജിത്തുരാജിനെയാണ് (30) വിയ്യൂർ അതീവ സുരക്ഷ ജയിലിലടച്ചത്.
പണം അപഹരിക്കുക, അടിപിടി, മോഷണം, പൊലീസിനെ അക്രമിക്കുക തുടങ്ങി ഏഴോളം കേസുകളിൽ പ്രതിയാണ്. ജൂണിൽ ഹൈകോടതിക്ക് സമീപത്തെ പൂട്ടിക്കിടന്ന ആതിര സിൽക്സ് എന്ന കടയിൽ കയറി മോഷണം നടത്തിയ കേസിൽ റിമാൻഡിലാണ്.
സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയാണ് പ്രതിക്കെതിരെ കാപ്പ പ്രകാരം റിപ്പോർട്ട് തയാറാക്കി അയച്ചത്. സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ജുവനപ്പുടി മഹേഷ് കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിന് ഉത്തരവിറക്കിയത്.


