Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകീർത്തനയുടെ ആത്മഹത്യ:...

കീർത്തനയുടെ ആത്മഹത്യ: പ്രതിയുടെ പിതാവായ എ.എസ്.ഐ യുവതിയുമായി ചാറ്റിങ് നടത്തി

text_fields
bookmark_border
കീർത്തനയുടെ ആത്മഹത്യ: പ്രതിയുടെ പിതാവായ എ.എസ്.ഐ യുവതിയുമായി ചാറ്റിങ് നടത്തി
cancel

കണ്ണൂര്‍: തില്ലങ്കേരിയിലെ 20കാരി കീര്‍ത്തനയുടെ ആത്മഹത്യ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് നിർണായക വിവരം. കീര്‍ത്തന ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിയുടെ പിതാവായ പൊലീസ് ഉദ്യോഗസ്ഥൻ ഇവരുമായി മൊബൈല്‍ഫോണില്‍ ആശയവിനിമയം നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. കീര്‍ത്തനയുടെ മൊബൈല്‍ഫോണ്‍ നിലവില്‍ കോടതിയുടെ കസ്റ്റഡിയിലാണ്.

അന്വേഷണ സംഘം അപേക്ഷ നല്‍കി അത് വാങ്ങി കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. കീര്‍ത്തന മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ പല തവണ ചാറ്റിങ് നടത്തിയെന്നതിനാണ് ഉത്തരം കിട്ടേണ്ടത്. അതിനുവേണ്ടി പ്രതിയുടെ പിതാവായ എ.എസ്.ഐയെ ചോദ്യം ചെയ്യുമെന്നാണറിയുന്നത്. കണ്ണൂര്‍-കാസർകോട് റേഞ്ച് ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി നാരായണന്‍ ആണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ 30നാണ് മംഗളൂരുവിൽ ഫിസിയോതെറപ്പി വിദ്യാര്‍ഥിനിയായ കീര്‍ത്തന ജീവനൊടുക്കിയത്. മട്ടന്നൂര്‍ സ്‌കൂളില്‍ സഹപാഠിയായിരുന്ന ആദിദേവുമായി സൗഹൃദത്തിലായിരുന്നുവത്രെ യുവതി. എന്നാല്‍, ഇയാള്‍ക്ക് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് ആരോപണം. ആദിദേവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

ആദിദേവിന്റെ പിതാവ് ജില്ല ക്രൈംബ്രാഞ്ചില്‍ എ.എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍ ലോക്കൽ പൊലീസ് കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. രണ്ടാഴ്ച മുമ്പാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് ചില തെളിവുകൾ കിട്ടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Crime Branch Investigation kannur mobile phone 
News Summary - Crime Branch Finds Phone Contact
Next Story