സൈബർ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
text_fieldsസുജിത്ത്
വടക്കാഞ്ചേരി: സൈബർ ക്രൈം കേസിൽ പിടികിട്ടാനുണ്ടായിരുന്ന പ്രതിയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മുളങ്കുന്നത്തുകാവ്-മെഡിക്കൽ കോളജ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ കട്ടിളപൂവം പുതുപള്ളി വീട്ടിൽ സുജിത്തിനെയാണ് (27) വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ഹരിഹരസൂനുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ട് മുഖാന്തരം അനധികൃതമായി പണം ഇടപാടുകൾ നടത്താൻ ഇടനിലക്കാരനായി പ്രവർത്തിച്ച പ്രധാന വ്യക്തിയായിരുന്നു സുജിത്ത്. ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പണം ഇടപാടുകളാണ് സംഘം നടത്തിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ പ്രദീപ്, എ.എസ്.ഐ സുധീർ എന്നിവരാണ് ഉണ്ടായിരുന്നത്.


