പിഞ്ചുകുഞ്ഞിനെ സ്കൂട്ടറിന്റെ പിറകിൽ നിർത്തി അപകടയാത്ര; യുവാവിനെതിരെ നടപടി
text_fieldsപിഞ്ചുകുഞ്ഞുമായി സ്കൂട്ടർ
ഓടിച്ചു പോകുന്ന ദൃശ്യം
ചേർത്തല: പിഞ്ചുകുഞ്ഞിനെ സ്കൂട്ടറിന്റെ പിൻസീറ്റിൽ നിർത്തി അപകടയാത്ര നടത്തിയ യുവാവിനെതിരെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നടപടിയെടുത്തു. 26ന് രാത്രി 11 ന് ചേർത്തല പതിനൊന്നാം മൈൽ - ഭജനമഠം റോഡിലായിരുന്നു കുഞ്ഞുമായി അഭ്യാസ യാത്ര നടത്തിയത്. ഓടിക്കുന്ന ആളിന്റെ കഴുത്തിൽ മാത്രമാണ് കുഞ്ഞ് പിടിച്ചിരുന്നത്. പിറകെ പോയ യാത്രക്കാരനായ മുട്ടത്തി പറമ്പ് സ്വദേശി വീഡിയോ ചിത്രീകരിച്ച് മോട്ടോർ വെഹിക്കിൾ ആപ്പിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് നടപടി. മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട് പ്രാവശ്യം വാഹന ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെഷൻ കാലയളവിലാണ്ഇയാൾ വീണ്ടും വാഹനം ഓടിച്ചത്. ഇയാളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആർ.ടി.ഒ കെ.ജി. ബിജു പറഞ്ഞു.