നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsഫിർദൗസ്
പെരുമ്പടപ്പ്: നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ പോയ പിടികിട്ടാപ്പുള്ളിയെ 10 വർഷത്തിന് ശേഷം പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി പൂളക്കൽ ഫിർദൗസ് (38) ആണ് പിടിയിലായത്. ബൈക്ക് മോഷണം, വാഹനം തടഞ്ഞു നിർത്തി കവർച്ച എന്നീ കേസുകളിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഫിർദൗസ് മുങ്ങി നടക്കുകയായിരുന്നു.
ചാവക്കാട്ട് മറ്റൊരു വിവാഹം കഴിച്ചു ഒളിവിൽ കഴിയുന്നതിനിടെയാണ് പെരുമ്പടപ്പ് പൊലീസിെൻറ പിടിയിലായത്. വളാഞ്ചേരി, ചങ്ങരംകുളം, കുറ്റിപ്പുറം, തിരൂർ, പൊന്നാനി എന്നീ സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയാണ്.
പെരുമ്പടപ്പ് ഇൻസ്പെക്ടർ വിമോദ്, എസ്.ഐ ഇ.എ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.