കവർച്ച കേസിലെ പ്രതി പിടിയിൽ
text_fieldsനിഷാദ്
പെരുമ്പടപ്പ്: പാലപ്പെട്ടി അയ്യോട്ടിച്ചിറയിൽ വാഹനം ആക്രമിച്ച് കവർച്ച നടത്തി മുഖ്യപ്രതിയെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി അജ്മീർ നഗർ സ്വദേശി പൊറ്റാടി വീട്ടിൽ നിഷാദ് എന്ന കരടി നിഷാദിനെയാണ് (25) പൊലീസ് അറസ്റ്റു ചെയ്തത്. അനൗൺസ്മെൻറ് വാഹനത്തിൽ എത്തിയവരെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്ന നിഷാദിനെ പെരിയമ്പലത്ത് ബന്ധു വീട്ടിൽ നിന്നാണ് പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്.
മുക്കാല സുനിൽ കുമാർ വധശ്രമക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിഷാദ്. പെരുമ്പടപ്പ് ഇൻസ്പെക്ടർ വിമോദിെൻറ നേതൃത്വത്തിൽ എസ്.ഐ ഇ.എ. സുരേഷ്, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ രഞ്ജിത്ത്, നാസർ, അനിൽ, പ്രവീൺ, വിഷ്ണു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.