എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsസാബിത്ത് ഫരീദ്
കയ്പമംഗലം: ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ കയ്പമംഗലത്ത് പിടിയിൽ. കയ്പമംഗലം ചളിങ്ങാട് സ്വദേശി മതിലകത്ത് വീട്ടിൽ ഫരീദ് (25), ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി പുതിയായിക്കാരൻ സാബിത്ത് (21) എന്നിവരാണ് പിടിയിലായത്.
ഇവരുടെപക്കൽനിന്ന് 13 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം വാഹനം കണ്ട് പിന്തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന പ്രതികളെയും വാഹനത്തിന്റെ റിയർ വ്യൂ മിററിന്റെ ഉള്ളിൽ കടലാസിൽ പൊതിഞ്ഞു സീപ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പ്രതികളിൽ ഒരാളായ സാബിത്തിന് മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചതിന് കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. ബംഗളൂരുവിൽനിന്ന് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ബിസിനസിന്റെ മറവിൽ വസ്ത്രങ്ങൾ വാങ്ങിക്കാൻ എന്ന വ്യാജേനയാണ് ഇവർ എം.ഡി.എം.എ വാങ്ങിക്കുന്നതെന്നും അറിവായിട്ടുണ്ട്.