എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
text_fieldsനവീൻ, മീഖ രാജൻ, അമീർ
അടൂർ: കാറിൽ കഞ്ചാവും എം.ഡി.എം.എയും കടത്തിയ യുവാക്കൾ പൊലീസിന്റെ വാഹനപരിശോധനക്കിടെ പിടിയിലായി. അടൂർ ഏഴാംകുളം പൂഴിക്കോട്പടി വീട്ടിൽ നവീൻ, ഏറത്തു പരുത്തിപ്പാറ വടക്കടത്തുകാവ് സ്വദേശികളായ നിരന്നകാലായിൽ മീഖ രാജൻ, മുളമൂട്ടിൽ വീട്ടിൽ അമീർ എന്നിവരാണ് പിടിയിലായത്. അടൂർ പാർഥസാരഥി അമ്പലത്തിനു സമീപം കഴിഞ്ഞദിവസം വൈകീട്ടാണ് യുവാക്കളെ ലഹരിവസ്തുക്കളുമായി പിടികൂടിയത്.
ഇവർ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോർഡിൽ നിന്ന് രണ്ട് ഗ്രാം കഞ്ചാവ്, 91 ഗ്രാം തൂക്കം വരുന്ന ചുരുട്ട് , 0.17 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ എന്നിവ കണ്ടെടുത്തി. എസ്.ഐ സുനിൽകുമാർ, സി.പി.ഒമാരായ അഭിജിത്, സിബിൻ ലൂക്കോസ്, സനിൽകുമാർ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പൊലീസിനെ കണ്ടപ്പോൾ നിർത്തിയശേഷം കാർ പെട്ടെന്ന് പുറകിലേക്ക് എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ, പിന്നിലുണ്ടായിരുന്ന വാഹനത്തിൽ തട്ടി.
പുറത്തിറങ്ങിയ യുവാക്കൾ കാറിന്റെ അടുത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനായ അഭിജിത്തിനെ തള്ളി താഴെയിട്ടു. ഇദ്ദേഹത്തിന് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴിപ്രകാരം മൂവർക്കുമെതിരെ കേസെടുത്തു. ലഹരിവസ്തുക്കൾ വിൽപനക്ക് സൂക്ഷിച്ച് കാറിൽ കടത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.