Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightട്രെയിൻ...

ട്രെയിൻ യാത്രക്കാരന്‍റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചയാൾക്കെതിരെ കേസ്

text_fields
bookmark_border
ട്രെയിൻ യാത്രക്കാരന്‍റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചയാൾക്കെതിരെ കേസ്
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി

കൊച്ചി: എറണാകുളം- കണ്ണൂർ മാവേലി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരന്‍റെ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ എറണാകുളം റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവംബർ 17ന് പുലർച്ച 12.20ന് മാവേലി എക്സ്പ്രസ് ആലുവ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിൽനിന്ന് പുറപ്പെടാറായ സമയത്താണ് സംഭവം.

എസ്1 കോച്ചിൽ സീറ്റ് നമ്പർ 28ൽ യാത്ര ചെയ്യുകയായിരുന്ന കെ. ശ്രീഹരി എന്ന യാത്രക്കാരന്‍റെ 16,000 രൂപ വില വരുന്ന മൊബൈൽ ഫോൺ, പ്രതി തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ അനൂപ് കുമാർ, എ.എസ്.ഐ ഷിഹാബുദ്ദീൻ എന്നിവർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:aluva maveli express Phone Snatching Attempt 
News Summary - Case Registered Over Attempted Phone Snatching on Maveli Express at Aluva
Next Story