പെണ്‍കുട്ടിയെ സ്റ്റേഷന്‍വളപ്പില്‍ ആക്രമിച്ച കേസ്: പ്രതിയെ റിമാന്‍ഡ് ചെയ്തു
text_fieldsകറുകച്ചാല്‍: പൊലീസ് സ്റ്റേഷന് വളപ്പിനുള്ളില്‍ പെണ്‍കുട്ടിയെ കത്രികകൊണ്ട് കുത്തിയ കേസില്‍ അറസ്റ്റിലായ പാമ്പാടി പൂതക്കുഴി ചീനികടുപ്പില്‍ അഖിലിനെ (21) പൊന്‍കുന്നം കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതിന് ഇയാളുടെ പേരില്‍ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയ ആക്രമിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് പീഡനവിവരം പറഞ്ഞത്. കറുകച്ചാലില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പനിയിലെ ജീവനക്കാരനാണ് അഖില്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തപ്രകാരം പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താനായിരുന്നു തീരുമാനം. ഇതുപ്രകാരം പെണ്‍കുട്ടിയെ കുത്താനുപയോഗിച്ച കത്രിക വീട്ടില്‍നിന്നാണ് കൊണ്ടുവന്നത്. പന്ത്രണ്ടാംമൈല് കവലയില്‍നിന്ന് പെണ്‍കുട്ടി ബസില്‍ കയറുമ്പോള്‍ ബസ് സ്റ്റോപ്പിന് സമീപം അഖിലുണ്ടായിരുന്നു. ബസിനെ പിന്തുടര്ന്ന് കറുകച്ചാലിലെത്തിയപ്പോഴാണ് ആണ്‍സുഹൃത്തിനെയും ഒപ്പംകണ്ടത്. അഖിലിനെ കണ്ടതോടെ ഇവര്‍ ടൗണിലെ കടയില്‍കയറി. എന്നാല്‍, കടയിലെത്തിയ അഖില്‍ ബഹളംവെച്ചതോടെ ഇവര്‍ പരാതികൊടുക്കാനായി സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് കത്രികകൊണ്ട് പെണ്‍കുട്ടിയെ കുത്തിയതെന്ന് കറുകച്ചാല്‍ പൊലീസ് പറഞ്ഞു.