Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right44 ലക്ഷത്തിന്റെ...

44 ലക്ഷത്തിന്റെ സ്വർണത്തട്ടിപ്പ്: പ്രതി പിടിയിൽ

text_fields
bookmark_border
44 ലക്ഷത്തിന്റെ സ്വർണത്തട്ടിപ്പ്: പ്രതി പിടിയിൽ
cancel
camera_alt

ജോ​ജി

തൃശൂർ: തങ്കാഭരണങ്ങളാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒല്ലൂർ സ്വദേശിയിൽനിന്ന് 300 ഗ്രാം സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങിയ പ്രതി പിടിയിൽ. വേലൂർ മണിമലർക്കാവ് സ്വദേശി അറയ്ക്കൽ വീട്ടിൽ ജോജിയെയാണ് (43) നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 44 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഈ മാസം 12നാണ് സംഭവം.

ഒല്ലൂർ സ്വദേശിയുടെ കൈയിൽനിന്ന് 300 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങിയ പ്രതി, തമിഴ്‌നാട്ടിലെ ജ്വല്ലറിയിൽനിന്ന് ഇവ തങ്കാഭരണങ്ങളാക്കി നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് തമിഴ്‌നാട്ടിലെ ജ്വല്ലറിയിലെത്തിയ ജോജി, താൻ ഒല്ലൂർ സ്വദേശിയുടെ നിർദേശപ്രകാരമാണ് വന്നതെന്ന് ജ്വല്ലറി അധികൃതരെ ധരിപ്പിച്ചു. തുടർന്ന് അവിടെനിന്ന് തങ്കം വാങ്ങി ഉടമക്ക് തിരികെ നൽകാതെ മുങ്ങുകയായിരുന്നു.

നെടുപുഴ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും, പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. തൃശൂർ എ.സി.പി രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ സനേഷ്, സി.പി.ഒമാരായ അനിൽകുമാർ, അബീഷ് ആന്റണി, ജോസ് പോൾ, ബേബി എന്നിവരുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gold fraud accused arrested Thrissur local news. 
News Summary - Gold Fraud Worth 44 Lakhs: Accused Arrested
Next Story