Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീ​ടാ​ക്ര​മണം:...

വീ​ടാ​ക്ര​മണം: സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വീ​ടാ​ക്ര​മണം: സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

സാ​യൂ​ജ്,ബി​നോ​ജ്

ക​യ്പ​മം​ഗ​ലം: വീ​ടാ​ക്ര​മി​ച്ച് ഓ​ട്ടോ​റി​ക്ഷ ത​ല്ലി​ത്ത​ക​ർ​ത്ത കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​ക​ളാ​യ ഏ​റാ​ക്ക​ൽ വീ​ട്ടി​ൽ സാ​യൂ​ജ് (കു​ഞ്ഞ​ൻ -39), ബി​നോ​ജ് (വാ​വ -46)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മേ​യ് 20ന് ​രാ​ത്രി 10 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​നാ​കു​ളം ജ​ന​പ്രി​യ റോ​ഡി​ൽ കാ​ര്യേ​ട​ത്ത് വീ​ട്ടി​ൽ ഗി​രീ​ഷി​ന്റെ വീ​ടി​ന​ക​ത്തേ​ക്ക് ഇ​രു​മ്പ് പൈ​പ്പും മ​ര​വ​ടി​യു​മാ​യി ഇ​രു​വ​രും അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും തു​ട​ർ​ന്ന് വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​രു​ന്ന ഗി​രീ​ഷി​ന്റെ ഓ​ട്ടോ​റി​ക്ഷ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും വീ​ട്ടി​ലെ കു​ട്ടി​ക​ളെ​യും ഭാ​ര്യ​യെ​യും അ​സ​ഭ്യം പ​റ​യു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

സാ​യൂ​ജും ബി​നോ​ജും ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ൻ റൗ​ഡി​ക​ളും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​ണ്. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. ബി​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​മാ​രാ​യ വി​ൻ​സെ​ന്റ്, നി​ഷി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​നി​ൽ കു​മാ​ർ, ഗി​ൽ​ബെ​ർ​ട്ട്, സൂ​ര​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:Home invasion Brothers arrested Thrissur News 
News Summary - Home invasion: Brothers arrested
Next Story