വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണം കവര്‍ന്നു
text_fieldsഉളിക്കല്‍: വീട് കുത്തിത്തുറന്ന് 27 പവന് സ്വര്‍ണാഭരണം കവര്‍ന്നു. ഉളിക്കല്‍ നുച്ചിയാട് സെന്റ് ജോസഫ് ക്നാനായ സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ നെല്ലിക്കല്‍ ഹൗസില്‍ സിമിലിമോള് ബിജുവിന്റെ വീട്ടിലാണ് 17ന് രാവിലെ ആറിന് വൈകീട്ട് കവര്‍ച്ച നടന്നത്.
വിദേശത്തുനിന്ന് വരുന്ന ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരാന്‍ സിമിലിയും മകളും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയിരുന്നു. ഭിന്നശേഷിക്കാരനായ പിതാവ് വീട്ടിലുള്ളതിനാല്‍ മുന്‍വശത്തെ വാതില്‍ പൂട്ടിയിരുന്നില്ല. വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മുറിയിലെ അലമാര കുത്തിത്തുറന്ന് ഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലായത്. ഉളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.


