ആളില്ലാത്ത വീട് കള്ളൻ കുത്തിത്തുറന്നു; വെറുംകൈയോടെ മടങ്ങി
text_fieldsകുമളി: ആളില്ലാത്ത വീട് കുത്തിത്തുറന്ന് അകത്ത് കടന്ന കള്ളൻ വെറും കൈയോടെ മടങ്ങി.വണ്ടിപ്പെരിയാർ സ്റ്റേഷൻ പരിധിയിലെ 62-ാം മൈലിലെ സ്വകാര്യ വ്യക്തിയുടെ വീടാണ് കള്ളൻ കുത്തിത്തുറന്നത്. മാസങ്ങളായി പൂട്ടിക്കിടന്ന വീടാണ് മോഷണ ലക്ഷ്യത്തോടെ കുത്തിത്തുറന്നത്. ബംഗളൂരുവിലായിരുന്ന വീട്ടുകാർ മാസങ്ങൾക്കു മുമ്പേ വിലപിടിപ്പുള്ളതെല്ലാം ഇവിടെ നിന്ന് മാറ്റിയിരുന്നു.
മുന്നിലെ കതക് കുത്തിതുറന്ന് ഉള്ളിൽ കടന്ന കള്ളൻ കതകും തുറന്നിട്ട് സ്ഥലം വിട്ടു. പൊലീസ് എത്തി ഉടമയെ വീഡിയോ കോൾ വിളിച്ച് വീട്ടിലെ സാധനങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പാക്കി.ഇതോടെ കേസ് വേണ്ടെന്ന് പറഞ്ഞത് പൊലീസിനും ആശ്വാസമായി. പ്രദേശത്ത് പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.