Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓ​ൺ​ലൈ​ൻ...

ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ന്‍റെ പേ​രി​ൽ വ​ൻ ത​ട്ടി​പ്പ്; യു​വ​തി​ക്ക് ന​ഷ്ട​മാ​യ​ത് 23.52 ല​ക്ഷം

text_fields
bookmark_border
ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ന്‍റെ പേ​രി​ൽ വ​ൻ ത​ട്ടി​പ്പ്; യു​വ​തി​ക്ക് ന​ഷ്ട​മാ​യ​ത് 23.52 ല​ക്ഷം
cancel

കോ​ട്ട​യം: ഒാ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ലൂ​ടെ വ​ൻ​തു​ക ലാ​ഭം നേ​ടാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യി​ൽ​നി​ന്ന് 23.52 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​മാ​ക്കി​യി​ട്ടു​ണ്ട്.

ഫേ​സ്ബു​ക്കി​ൽ കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി​യു​ടെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ച് പ്ര​ച​രി​ച്ച വ്യാ​ജ വി​ഡി​യോ​യി​ലെ ലി​ങ്കി​ൽ 2025 ഒ​ക്ടോ​ബ​ർ 21ന് ​പ​രാ​തി​ക്കാ​രി പ്ര​വേ​ശി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം. തു​ട​ർ​ന്ന് നെ​റ്റ് കാ​ൾ മു​ഖേ​ന പ​രാ​തി​ക്കാ​രി​യെ ബ​ന്ധ​പ്പെ​ട്ട പ്ര​തി, താ​ൻ ‘പ്രോ​ക്സ്‌​ട്രെ​ൻ​ഡ് ട്രേ​ഡി​ങ്’ എ​ന്ന ക​മ്പ​നി​യി​ൽ നി​ന്നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി 200 ഡോ​ള​റി​ന് തു​ല്യ​മാ​യ 18,667 രൂ​പ നി​ക്ഷേ​പി​ച്ചാ​ൽ പ്ര​തി​ദി​നം 80,000 രൂ​പ വ​രെ ലാ​ഭം ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ആ​ദ്യ​മാ​യി പ​ണം കൈ​മാ​റി​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് കൂ​ടു​ത​ൽ തു​ക നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 2025 ന​വം​ബ​ർ 19 മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല ത​വ​ണ​ക​ളാ​യി പ​രാ​തി​ക്കാ​രി​യി​ൽ​നി​ന്ന് ആ​കെ 23,52,809 രൂ​പ കൈ​വ​ശ​പ്പെ​ടു​ത്തി പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ചു​ള്ള നി​ക്ഷേ​പ പ​ര​സ്യ​ങ്ങ​ളും വി​ഡി​യോ​ക​ളും വ്യാ​ജ​മാ​യി​രി​ക്കാം. ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്, ഷെ​യ​ർ മാ​ർ​ക്ക​റ്റ്, ക്രി​പ്റ്റോ ക​റ​ൻ​സി തു​ട​ങ്ങി​യ​വ​യി​ലൂ​ടെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ വ​ൻ​ലാ​ഭം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​വ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കു​വാ​ൻ ച​ങ്ങ​നാ​ശ്ശേ​രി ഡി​വൈ.​എ​സ്.​പി എ​സ്. ആ​ഷാ​ദ് അ​റി​യി​ച്ചു. പ​രി​ച​യ​മി​ല്ലാ​ത്ത വ്യ​ക്തി​ക​ൾ ന​ൽ​കു​ന്ന ലി​ങ്കു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ക​യോ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും ബാ​ങ്ക് വി​വ​ര​ങ്ങ​ളും കൈ​മാ​റു​ക​യോ പ​ണം നി​ക്ഷേ​പി​ക്കു​ക​യോ ചെ​യ്യ​രു​ത്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ൽ ഉ​ട​ൻ 1930 എ​ന്ന സൈ​ബ​ർ ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യും നാ​ഷ​ന​ൽ സൈ​ബ​ർ ക്രൈം ​റി​പ്പോ​ർ​ട്ടി​ങ് പോ​ർ​ട്ട​ൽ വ​ഴി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്യ​ണം.

Show Full Article
TAGS:online trading fraud Cyber Fraud Money Theft on Phone Scams criminals 
News Summary - Huge fraud in the name of online trading
Next Story