യുവതിയെ കൊന്ന് കൊക്കയിൽ തള്ളി; ഭർത്താവ് അറസ്റ്റിൽ
text_fieldsസാം ജോർജ്
കോട്ടയം: യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് കൊക്കയിൽ തള്ളിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കാണക്കാരി രത്നഗിരിപ്പള്ളിക്ക് സമീപം കപ്പടക്കുന്നേൽ വീട്ടിൽ താമസിക്കുന്ന സാം ജോർജാണ് (59) ഭാര്യ ജെസ്സിയെ (49) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
ജെസ്സിയെ കുറേനാളായി കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് കുടുംബം പൊലീസിൽ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
സെപ്റ്റംബർ 26ന് വൈകീട്ട് ആറോടെ വഴക്കിനെ തുടർന്ന് ഇയാൾ ജെസ്സി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.
പുലർച്ച ഒരു മണിയോടെ കാറിന്റെ ഡിക്കിയിൽ കയറ്റി ഇടുക്കി ജില്ലയിൽ തൊടുപുഴ, ഉടുമ്പന്നൂർ ഭാഗത്ത് റോഡിന്റെ താഴെ 30 അടിയോളം താഴ്ചയിൽ ഉപേക്ഷിക്കുകയായിരുന്നു.