കടമ്പഴിപ്പുറത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവം: മൂന്നുപേർ കൂടി അറസ്റ്റിൽ
text_fieldsശ്രീക്കുട്ടൻ, അബ്ദുൽ മുബഷിർ, നിഹാൽ
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ബാറിന് സമീപം രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ മൂന്നുപേർ പൊലീസിൽ കീഴടങ്ങി. ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം ചോലകുന്നിൽ വീട്ടിൽ ശ്രീക്കുട്ടൻ (22), കരിമ്പുഴ തോട്ടര ഇളയടത്ത് വീട്ടിൽ അബ്ദുൽ മുബഷീർ (23), കോഴിക്കോട് അരീക്കോട് നല്ലളം ബൈത്തുൽ ഹാല വീട്ടിൽ അഹമ്മദ് നിഹാൽ (29) എന്നിവരാണ് പാലക്കാട് കസബ സ്റ്റേഷനിൽ കീഴടങ്ങിയത്.
മൂന്ന് പ്രതികൾ കൂടി പിടികൂടാനുണ്ട്. കോങ്ങാട് പെരിങ്ങോട് പ്ലാച്ചിക്കാട്ടിൽ ഗോകുലിനെ (26) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ശ്രീകൃഷ്ണപുരം എസ്.എച്ച്.ഒ എം. ഷഹീർ പറഞ്ഞു. ഇവർ സഞ്ചരിച്ച ഇന്നോവ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം വാടകക്കെടുത്താണ് കൃത്യം നടത്തിയതെന്ന് എസ്.എച്ച്.ഒ പറഞ്ഞു.
കഴിഞ്ഞ നാലിന് പുലർച്ചെ 3.30നാണ് കടമ്പഴിപ്പുറം ബാർ ജങ്ഷനിലെ വേങ്ങശ്ശേരി റോഡിൽ വെച്ചാണ് കടമ്പഴിപ്പുറം നരിയംപാടം ഇലിയകോട്ടിൽ പ്രസാദ് (35), സുഹൃത്ത് കുളക്കാട്ടുകുറിശ്ശി കണ്ടത്തിൽ ടോണി (38) എന്നിവർക്ക് വെട്ടേറ്റത്.