Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിസ...

വിസ തട്ടിപ്പിനെത്തുടർന്ന് യുവാവ് മലേഷ്യയിൽ മരിച്ച സംഭവം: അന്വേഷണമാവശ്യപ്പെട്ട് പരാതി

text_fields
bookmark_border
വിസ തട്ടിപ്പിനെത്തുടർന്ന് യുവാവ് മലേഷ്യയിൽ മരിച്ച സംഭവം: അന്വേഷണമാവശ്യപ്പെട്ട് പരാതി
cancel
camera_alt

അ​നീ​ഷ്

ആലുവ: കുട്ടമശ്ശേരി സ്വദേശിയായ യുവാവ് വിസ തട്ടിപ്പിനെത്തുടർന്ന് മലേഷ്യയിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം റൂറൽ എസ്.പിക്ക് പരാതി നൽകി. കുട്ടമശ്ശേരി കണ്ണിയാമ്പിള്ളിക്കുന്നത്ത് വീട്ടിൽ അനീഷിനെയാണ് (32) മലേഷ്യയിൽ നവംബർ 10ന് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

എ.ടി.എമ്മിന്റെ അറ്റകുറ്റപ്പണി ജോലിയുമായി നാട്ടിൽ കഴിയവേ സുഹൃത്തായ മാഹിൻ അലി വഴിയാണ് കണ്ണൂർ സ്വദേശിയും പുത്തൻകുരിശിൽ താമസിക്കുന്നയാളുമായ ദീപക് എന്ന ഏജൻറിനെ പരിചയപ്പെടുന്നത്. സിംഗപ്പൂരിൽ വെയർഹൗസിലാണ് ജോലി തരപ്പെട്ടത്. പലപ്പോഴായി എട്ട് ലക്ഷം രൂപയാണ് വിസക്കായി ദീപക്കിന് നൽകിയത്. ദീപക് നിർദേശിച്ച പ്രകാരം ടിക്കറ്റെടുത്ത് ആദ്യം മലേഷ്യയിലെത്തി. മൂന്ന് ദിവസം കഴിഞ്ഞ് സിംഗപ്പൂർ സ്വദേശിയായ ഏജൻറ് എത്തി റോഡ്മാർഗം സിംഗപ്പൂരിലെത്തിക്കുകയായിരുന്നു. 15 ദിവസം വെയർഹൗസിൽ ജോലി ചെയ്തു.

എന്നാൽ, ഗൾഫിലെ ഇക്കാമ പോലെ പ്രത്യേകമായ പാസ് കൂടി ജോലി ചെയ്യാൻ ആവശ്യമായിരുന്നു. എന്നാൽ, ദീപക് വിസയുമായി ബന്ധപ്പെട്ട് സിംഗപ്പൂർ കമ്പനിയിലോ അവിടത്തെ ഏജന്റിനോ വാഗ്ദാനം ചെയ്ത പണം നൽകിയിരുന്നില്ല. തുടർന്ന് പാസില്ലാതെ ജോലി ചെയ്താൽ ജയിലിലാകുമെന്നതിനാൽ ഏജൻറ് തിരികെ മലേഷ്യയിലേക്ക് എത്തിച്ചു. ദീപക്കുമായി ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആക്കുകയായിരുന്നു.

ക്രെഡിറ്റ് കാർഡുപയോഗിച്ച് പണം വായ്പയെടുത്തും ബന്ധുക്കളുടെ സ്വർണം പണയപ്പെടുത്തിയുമാണ് വിസക്കായി എട്ട് ലക്ഷം രൂപ തരപ്പെടുത്തിയത്. നവംബർ 10നാണ് മലേഷ്യയിൽ അനീഷ് താമസസ്ഥലത്ത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇത് കൊലപാതകമാണോയെന്ന സംശയവും വീട്ടുകാർക്കുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:visa fruad malaysia aluva 
News Summary - Family Seeks Probe After Youth Found Dead in Malaysia Following Visa Fraud
Next Story