Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലോൺ ആപ് തട്ടിപ്പ്:...

ലോൺ ആപ് തട്ടിപ്പ്: മുഖ്യപ്രതിക്കായി തെരച്ചിൽ ഊർജിതം

text_fields
bookmark_border
ലോൺ ആപ് തട്ടിപ്പ്: മുഖ്യപ്രതിക്കായി തെരച്ചിൽ ഊർജിതം
cancel
camera_alt

വ്യാ​ജ ലോ​ൺ ആ​പ്പ് കേസിൽ പിടിയിലായ ഉത്തേരന്ത്യസംഘം പ്രതികൾ

തിരുവനന്തപുരം: കോൾ സെന്‍ററിന്‍റെ മറവിൽ ലോൺ ആപ് വഴി കോടികളുടെ തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യൻ സംഘത്തിലെ മുഖ്യപ്രതിക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കി. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന മാനേജരും അഹമ്മദാബാദ് സ്വദേശികളുമായ അഖിൽ ചൗധരിയും കപിൽ ഠാക്കൂറുമാണ് കഴിഞ്ഞദിവസം പൊലീസ് പരിശോധന വിവരം അറിഞ്ഞ് രക്ഷപെട്ടത്.

പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് കപിൽ ഠാക്കൂറിനെ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. അഖിൽ ചൗധരിയെ പിടികൂടാൻ സാധിച്ചില്ല. ഇയാൾ വിമാനത്താവളം വഴി രക്ഷപെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ലോൺ ആപ്പുവഴി പണം നൽകാമെന്ന് ആളുകളെ പറ്റിച്ച് പണംതട്ടിയ സംഘത്തെ പിടികൂടുന്നത്. ഉത്തരേന്ത്യാക്കാരായ 18 പേരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. ഇതിൽ 13 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണറിയുന്നത്.

ശ്രീകാര്യത്ത്നിന്ന് പിടികൂടിയ വ്യാജ ലോൺ ആപ്പ് സംഘം ഒന്നരമാസം മുമ്പാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്. പോങ്ങുംമൂട് ചേന്തിയിൽ കെട്ടിടം വാടകക്കെടുത്താണ് പ്രവർത്തിച്ചിരുന്നത്. ലോൺ ആപ്പ് പ്രതിനിധികളെന്ന വ്യാജേനെയാണ് ഇവർ വിദേശികളെ ബന്ധപ്പെട്ടിരുന്നത്. പ്രാദേശിക അമേരിക്കൻ ഭാഷാശൈലിയിൽ സംസാരിച്ച് കുറഞ്ഞ പലിശനിരക്കിൽ വായ്പ വാഗ്ദാനം ചെയ്യുകയും, പ്രോസസിങ് ഫീസ് ഇനത്തിൽ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്തശേഷം ഫോൺകോളുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുകയുമായിരുന്നു രീതിയെന്ന് പൊലീസ് പറയുന്നു. ഇതിനായി പ്രത്യേക പരിശീലനം നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. പോങ്ങുംമൂട്ടിലേക്ക് ഓഫിസ് മാറ്റുന്നതിനുമുമ്പ് കഴക്കൂട്ടം, കുമാരപുരം, ഉള്ളൂർ മേഖലകൾ കേന്ദ്രീകരിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന പൊലീസ് കണ്ടെത്തി.

പി​ടി​കൂ​ടാ​ൻ കാ​ര​ണ​മാ​യ​ത്​ ‘ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ’

അ​ന​ർ സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​മാ​ണ് വ​ൻ സൈ​ബ​ർ ത​ട്ടി​പ്പ്​ സം​ഘ​ത്തെ പി​ടി​കൂ​ടു​ന്ന​തി​ന്​ കാ​ര​ണ​മാ​യ​ത്. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​മാ​ണ്​ ഇ​ത്ത​ര​മൊ​രു അ​ന്താ​രാ​ഷ്ട്ര ത​ട്ടി​പ്പ്​ സം​ഘ​ത്തെ വ​ല​യി​ലാ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

‘ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ’ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പൊ​ലീ​സി​ന്‍റെ നീ​ക്കം. ല​ഹ​രി​മാ​ഫി​യ​യു​ടെ വ​ൻ റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ണ്ടെ​ത്തി​യ​ത് ലോ​ൺ ആ​പ്പി​ലൂ​ടെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു​ന​ട​ത്തു​ന്ന സം​ഘ​ത്തെ​യാ​യി​രു​ന്നു. ഡോ​ള​റി​ൽ വാ​യ്പ​ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം​ന​ൽ​കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി മു​ൻ​കൂ​റാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ത​ട്ടി​പ്പ്. പ​ണം ത​ട്ടു​ന്ന​തി​ന് ഫോ​ൺ​വ​ഴി ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നു​ള്ള തെ​ളി​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:loan app loan fraud investigation Kerala Police Crime News 
News Summary - ലോൺ ആപ് തട്ടിപ്പ്: മുഖ്യപ്രതിക്കായി തെരച്ചിൽ ഊർജിതം
Next Story