Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലോഡ്ജിൽനിന്ന്...

ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ

text_fields
bookmark_border
ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ
cancel
camera_alt

മുഹമ്മദ് നബീൽ, ആരതി

വളാഞ്ചേരി: വളാഞ്ചേരിയിലെ ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി ഡാൻസാഫ് സ്ക്വാഡും വളാഞ്ചേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

അങ്ങാടിപ്പുറം പുത്തനങ്ങാടി കരിമ്പനക്കൽ മുഹമ്മദ് നബീൽ (25), കണ്ണൂർ അഴീക്കോട് കുറ്റിച്ചി വീട്ടിൽ ആരതി (22) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 1.5 ഗ്രാം എം.ഡി.എം.എയും പിടികൂടി. മുഹമ്മദ് നബീൽ മുമ്പും സമാനരീതിയിലുള്ള കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്നും ബംഗളൂരു ജനഭാരതി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസിൽ പ്രതിയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത്, തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ എ.കെ. ഫിറോസ്, വി.എസ്. സുധീർ, എം.ജി. ശശികുമാർ, തിരൂർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Malappuram Police MDMA Crime News valanchery 
News Summary - Kerala Police Nab Drug Peddlers: MDMA Seized from Lodge in Valanchery
Next Story