Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീടിന്റെ ഓടിളക്കി കയറി...

വീടിന്റെ ഓടിളക്കി കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

text_fields
bookmark_border
വീടിന്റെ ഓടിളക്കി കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
cancel
Listen to this Article

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ വീ​ടി​ന്റെ ഓ​ടി​ള​ക്കി അ​ക​ത്ത് ക​യ​റി ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ആ​ന​പ്പ​ടി കാ​ട്ടി​ല വ​ള​പ്പി​ൽ അ​ക്ബ​റി​നെ​യാ​ണ് (40) പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ബ​ഹ​ളം വെ​ച്ചു.

മാ​താ​വും പെ​ൺ​കു​ട്ടി​യും വീ​ടി​നു​ള്ളി​ലെ വെ​ളി​ച്ച​ത്തി​ൽ ട്രൗ​സ​ർ ഇ​ട്ട, താ​ടി വ​ള​ർ​ത്തി​യ പ്ര​തി നേ​ര​ത്തെ തു​റ​ന്നു​വെ​ച്ച പി​ൻ​വാ​തി​ൽ വ​ഴി ഓ​ടി​പ്പോ​കു​ന്ന​ത് ക​ണ്ടു. പ​രി​സ​ര​വാ​സി​ക​ൾ പൊ​ലീ​സു​മാ​യി ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

അ​യ​ൽ​വാ​സി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ കു​ളി​ക്കു​ന്ന സ്ഥ​ല​ത്തും അ​ല​ക്കു​ന്ന സ്ഥ​ല​ത്തും സം​ശ​യാ​സ്പ​ദ രീ​തി​യി​ൽ ചു​റ്റി തി​രി​യു​ന്ന​ത് ക​ണ്ട് പ​ല സ​മ​യ​ത്തും നാ​ട്ടു​കാ​ർ പി​ടി​കൂ​ടി താ​ക്കീ​ത് ചെ​യ്ത് പ്ര​തി​യെ വി​ട്ട​യ​ച്ചി​രു​ന്നു. അ​വി​വാ​ഹി​തനും ല​ഹ​രി​ക്ക​ടി​മ​യു​മാ​യ പ്ര​തി പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ടി​ന്റെ പ​രി​സ​ര​ത്ത് രാ​ത്രി മീ​ൻ പി​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന ചു​റ്റി തി​രി​ഞ്ഞി​രു​ന്നു എ​ന്നും സ്ഥി​ര​മാ​യി ക​ണ്ടി​രു​ന്ന ഇ​യാ​ളെ സം​ഭ​വ​ശേ​ഷം കാ​ണാ​റി​ല്ല എ​ന്നും പ​രി​സ​ര​വാ​സി​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:Crime Against Children Crime Attempt to molest Malappuram 
News Summary - Man arrested for attempting to molest girl
Next Story