പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsസിറാജ്
ചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേതബാധയുണ്ടെന്ന് ധരിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജാണ് (43) അറസ്റ്റിലായത്.
അഞ്ചാംമൈലിലെ കുന്നങ്കാട്ടുപതിയിൽ ഫാം നോക്കി നടത്താനെത്തിയതായിരുന്നു പ്രതി. പരിചയക്കാരിയുടെ 16 വയസ്സുള്ള മകൾക്ക് പ്രേതബാധയുണ്ടെന്നും അത് ഒഴിപ്പിച്ചില്ലെങ്കിൽ ആപത്തുണ്ടാകുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് സിറാജ് പെൺകുട്ടിയെ കുന്നങ്കാട്ടുപതിയിലെ താമസസ്ഥലത്തേക്ക് എത്തിച്ചത്. അവിടെവെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


