മെത്താഫിറ്റമിനുമായി മൂന്നിയൂര്‍ സ്വദേശി അറസ്റ്റിൽ
text_fieldsമുഹമ്മദ് സഹൽ
കൊണ്ടോട്ടി: മാരക രാസലഹരി വസ്തുവായ മെത്താഫിറ്റമിനുമായി കൊണ്ടോട്ടി പാലക്കാപറമ്പിൽ ഒരാൾ എക്സൈസ് പിടിയിൽ. തിരൂരങ്ങാടി മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി പള്ളിയാളി വീട്ടിൽ മുഹമ്മദ് സഹല്‍(30)ആണ് അറസ്റ്റിലായത്. വാഹനത്തിൽ കടത്തുകയായിരുന്ന 131.659 ഗ്രാം ലഹരി വസ്തു ഇയാളിൽനിന്ന് പിടിച്ചെടുത്തു.
മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനീഷിന്റെ നേതൃത്വത്തിൽ സർക്കിൾ ഓഫീസ് സംഘവും എക്സൈസ് കമ്മീഷണർ സ്ക്വാഡും മലപ്പുറം ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാറും 27,000 രൂപയും കണ്ടെടുത്തു.
കാലിക്കറ്റ് സർവകലാശാല, കരിപ്പൂർ വിമാനത്താവള പരിസരങ്ങൾ കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപ്പന നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് സഹലെന്ന് അന്വേഷണ സംഘം പറഞ്ഞു. 2023ൽ മസിനഗുഡിയിൽ വെച്ച് മേത്താഫിറ്റാമിനുമായി പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയായിരുന്നു വീണ്ടും ലഹരിക്കടത്ത്.
ഇ.ഐ ആൻഡ് ഐ.ബി ഇൻസ്പെക്ടർ ടി. ഷിജുമോൻ, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. പ്രദീപ്, സിവില്‍ എക്സൈസ് ഓഫീസര്‍ വി. ലിജിന്‍, എക്സൈസ് കമീഷണര്‍ സ്ക്വാഡംഗങ്ങളായ നിതിന്‍ ചോമാരി, ഇ. അഖില്‍ദാസ്, വി. സച്ചിൻ ദാസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.