എസ്.ഐയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയയാൾ ബൈക്ക് യാത്രികരെ ആക്രമിച്ചു
text_fieldsയുവാക്കളെ ആക്രമിച്ച കേസിലെ പ്രതി ശ്യാമിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോൾ
വെള്ളറട: ക്ഷേത്രോത്സവ ഘോഷയാത്രക്കിടെ വെള്ളറട എസ്.ഐ അഭിജിത്തിനെ ആക്രമിച്ച കേസിലെ പ്രതി ശ്യാം ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം നടത്തി. കിളിയൂരില്‍ മോട്ടോര്‍ ബൈക്കില്‍ പോവുകയായിരുന്ന രണ്ടംഗ സംഘത്തെ കമ്പികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്കേറ്റു. ഡാലുമുഖം മാടവിളാകം സന്തോഷ് (41), പാട്ടം തലയ്ക്കല്‍ ആറടിക്കര വീട്ടില്‍ ആന്റണി (45) എന്നിവർക്കാണ് പരിക്ക്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയശേഷം ശ്യാം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരായി. വെള്ളറട പൊലീസ് കസ്റ്റഡിയില്‍ വാങ്ങി പ്രതിയെ ആക്രമണം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച കമ്പി കണ്ടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. എസ്.ഐ പ്രജീഷ്‌കുമാര്‍, സിവില്‍ പൊലീസ് ഓഫിസർമാരായ ദീപു, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.


