പെരുമ്പടപ്പില്‍ വന്‍ ലഹരിവേട്ട; 20,000 നിരോധിത പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsഅമീർ
പെരുമ്പടപ്പ്: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത പാന്‍ ഉല്പന്നമായ ഹാന്‍സുമായി മിനിലോറിയും ഡ്രൈവറെയും പെരുമ്പടപ്പ് പൊലീസ് പിടികൂടി.
സംഭവത്തില്‍ ഡ്രൈവര്‍ പാലപ്പെട്ടി സ്വദേശി പി.എ അമീറിനെയും (40) കസ്റ്റഡിയിലെടുത്തു.
മലപ്പുറം ജില്ലയില്‍നിന്ന് തൃശൂര്‍ ജില്ലയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രി പെരുമ്പടപ്പ് ഇന്‍സ്പെക്ടര്‍ സി.വി. ബിജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഉദയകുമാര്‍, വിഷ്ണുനാരായണന്‍, ധനാജ്, പ്രവീണ്‍, ജെ. ജെറോം എന്നിവരടങ്ങുന്ന സംഘം ജില്ലാ അതിര്‍ത്തിയായ പാലപ്പെട്ടി കാപ്പിരിക്കാട്ടുനിന്ന് പിടികൂടുകയായിരുന്നു.