Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2026 2:15 AM GMT Updated On
date_range 5 Feb 2026 2:15 AM GMTമെത്താഫെറ്റമിൻ കടത്ത്; അമ്പലവയൽ സ്വദേശി കൂടി അറസ്റ്റിൽ
text_fieldsListen to this Article
സുൽത്താൻ ബത്തേരി: മുത്തങ്ങ പൊൻകുഴിയിൽ 132 ഗ്രാം മെത്താഫെറ്റമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അമ്പലവയൽ സ്വദേശി അർഷാദ് ആണ് പിടിയിലായത്. കേസിലെ പ്രധാന പ്രതിയുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ചുപേർ നേരത്തേ പിടിയിലായിരുന്നു.
വയനാട് അസിസ്റ്റൻറ് എക്സൈസ് കമീഷണർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്. സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീജ മോൾ, സുഷാദ്, ബേസിൽ എന്നിവരും ഉണ്ടായിരുന്നു.
Next Story


