Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതിരുവാലിയിൽ മധ്യവയസ്ക...

തിരുവാലിയിൽ മധ്യവയസ്ക വെട്ടേറ്റ് മരിച്ചു: മരുമകൻ കസ്റ്റഡിയിൽ

text_fields
bookmark_border
murder
cancel

തിരുവാലി: തിരുവാലി നടുവത്ത് മധ്യവയസ്ക വെട്ടേറ്റ് മരിച്ചു. ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സൽമ്മത്ത് (52) ആണ് മരുമക​ന്റെ വെട്ടേറ്റു മരിച്ചത്. ഇന്ന് വൈകിട്ട് 4.30 നാണ് സംഭവം. സൽമ്മത്തി​ന്റെ മകൾ സജ്നയുടെ ഭർത്താവ് കല്ലിടുമ്പ് സമീർ (36) ആണ് വെട്ടിയത്. ഇവർ എല്ലാവരും ഒരുമിച്ചാണ് താമസം. തലക്ക് ഗുരുതര വെട്ടേറ്റ സൽമ്മത്ത് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. സ്ഥലത്തെത്തിയ വണ്ടൂർ പൊലീസ് പ്രതിയായ സമീറിനെ കസ്റ്റഡിയിലെടുത്തു.

സൽമ്മത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മദ്യത്തിനും മയക്ക് മരുന്നിനും അടിമയായ സമീർ നിരന്തരം ഭാര്യയെയും മക്കളെയും അമ്മായി അമ്മയേയും ഉപദ്രവിക്കുക പതിവാണ്. ഭാര്യ സജ്നയെയും, കൊല്ലപ്പെട്ട സൽമ്മത്തിനെയും ഉപദ്രവിക്കുന്നതിനെ തുടർന്ന് പൊലീസിൽ നിലവിൽ കേസുകളും ഉണ്ട്.

Show Full Article
TAGS:Murder Case Crime News 
News Summary - Middle-aged woman hacked to death in Tiruvali: son-in-law in custody
Next Story