Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹിന്ദു പെൺകുട്ടിയോട്...

ഹിന്ദു പെൺകുട്ടിയോട് സംസാരിച്ചതിന് 18കാരനായ മുസ്‌ലിം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്നു

text_fields
bookmark_border
ഹിന്ദു പെൺകുട്ടിയോട് സംസാരിച്ചതിന് 18കാരനായ മുസ്‌ലിം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്നു
cancel

ഉസ്മാനാബാദ്: സഹപാഠിയായ പെൺകുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ധാരാശിവ് (ഉസ്മാനാബാദ്) ജില്ലയിൽ 18കാരനായ മുസ്‌ലിം യുവാവിനെ അടിച്ചുകൊന്നു. തുളജാപൂർ തുളജാഭവാനി മഹാവിദ്യാലയത്തിലെ ബി.കോം ഒന്നാം വർഷ വിദ്യാർഥി സമീർ ജബ്ബാർ പട്ടേലാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മുൻ കോർപ്പറേറ്ററും തുളജാപൂർ മുൻ മുൻസിപ്പൽ കൗൺസിൽ പ്രസിഡൻറുമായ സന്തോഷ് കദം, ഇയാളുടെ അളിയൻ സഞ്ജയ് വിലാസ് ജാധവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. പെൺകുട്ടിയെ സമീർ ശല്യം ചെയ്തെന്നാരോപിച്ച് മൂന്നു മാസം മുമ്പ് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് സമീറിനെയും കുടുംബത്തെയും തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ കദം യുവാവിനെ മർദിക്കുകയും മുന്നറിയിപ്പ് നൽകി വിട്ടയക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം പഠനം നിർത്തിയ സമീർ പരീക്ഷാ തയ്യാറെടുപ്പുകൾ നടത്തവെ ഒരു ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു.

നവംബർ മൂന്നിന് സമീറിനെ സന്തോഷ് കദമും സംഘവും തട്ടിയെടുത്ത് വീണ്ടും വീട്ടിലേക്ക് കൊണ്ടുപോയി. വിവരം അറിഞ്ഞെത്തിയ സമീറിന്റെ അമ്മ അൻസാറിന്റെ മൊബൈൽ ഫോൺ പ്രതികളിലൊരാളായ പ്രണവ് ദേവ്കാതെ പിടിച്ചെടുക്കുകയും കുടുംബത്തെ മണിക്കൂറുകളോളം വീട്ടുതടങ്കലിലാക്കുകയും ചെയ്തു. തുടർന്ന് സമീറിനെയും ബന്ധുവായ അർബാസ് സയ്യിദിനെയും മറ്റു ചില സ്ഥലങ്ങളിലേക്ക് മാറ്റി ബാംബൂ സ്റ്റിക്കുകളും ബെൽറ്റും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സമീറിന്റെ മൃതദേഹം പിന്നീട് പാർക്കിങ് ഏരിയയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുടുംബം കണ്ടെത്തിയത്. ഉടൻ തന്നെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അർബാസ് സയ്യിദ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിനെ കൂട്ടമായി ചേർന്ന് ലാത്തി കൊണ്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:muslim youth murdered hate crime 
News Summary - 18-Year-Old Muslim Youth Abducted and Killed for Talking to Hindu Girl
Next Story