മാല മോഷണം; മൂന്ന് പേർ പിടിയിൽ
text_fieldsനിഖിൽ, ജോണിജോസഫ്, വിഷ്ണു പ്രസാദ്
പൂച്ചാക്കൽ: മാല കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡ് തോട്ടു കണ്ടത്തിൽ നിഖിൽ (26), അഞ്ചാം വാർഡ് തേക്കാനത്ത് വീട്ടിൽ ജോണി ജോസഫ് (25), നാലാം വാർഡ് കല്ലുങ്കൽ വെളിയിൽ വിഷ്ണു പ്രസാദ് (28) എന്നിവരെയാണ് പൂച്ചാക്കൽ സി.ഐ പി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുമ്പ് മണപ്പുറം തോട്ടുകണ്ടത്തിൽ ഉദയകുമാറിന്റെ രണ്ട് പവൻ മാല മോഷണം പോയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് ബന്ധുവായ നിഖിലിലേക്ക് സംശയമെത്തുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാം പ്രതി ജോണി ജോസഫുമായി ചേർന്ന് മോഷണം നടത്തിയതായും മൂന്നാം പ്രതി വിഷ്ണുപ്രസാദ് പൂച്ചാക്കലിലുള്ള ധനകാര്യ സ്ഥാപനത്തിൽ മാല വിൽക്കാൻ ശ്രമിച്ചെന്നും തെളിഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി . പൂച്ചാക്കൽ സി.ഐക്കൊപ്പം സി.പി.ഒമാരായ സുബിമോൻ, കിം റിച്ചാർഡ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.