Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടമ്മയെ അയൽവാസി...

വീട്ടമ്മയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു

text_fields
bookmark_border
വീട്ടമ്മയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു
cancel
camera_alt

ശ്രീജിത്ത്


വടകര: മടപ്പള്ളിയിൽ വീട്ടമ്മയെ അയൽവാസി കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. മടപ്പള്ളി അറക്കൽ മാളിയേക്കൽ പറമ്പിൽ പുഷ്പക്കാണ്(73) പരിക്കേറ്റത്. സംഭവത്തിൽ അയൽവാസി അറക്കൽ മാളിയേക്കൽ പറമ്പിൽ ശ്രീജിത്തിനെ(43) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തലക്കും കഴുത്തിനും കൈക്കും പരിക്കേറ്റ പുഷ്പയെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതിയെ ചോമ്പാൽ എസ്.ഐ ടി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

Show Full Article
TAGS:Local News Crime News Vadakara 
News Summary - Neighbor hacks housewife, leaves her injured
Next Story